അദൃശ്യമാകുന്ന വീടുകൾ അടുത്ത വര്‍ഷം മുതല്‍ വില്‍പ്പനയ്ക്ക്; വില മുപ്പത് ലക്ഷം!! കൗതുക കാഴ്ച

Uncategorized

അദൃശ്യമാകുന്ന വീടുകള്‍ നിര്‍മിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം ആര്‍കിടെക്ചര്‍മാര്‍. പുത്തന്‍ ചിന്താഗതിയും നവ ആശയവും കൊണ്ടാണ് ഈ കുഞ്ഞന്‍ വീടുകള്‍ വ്യത്യസ്തമാകുന്നത്.

മുഴുനായും ചില്ലു കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ വീടുകള്‍ പ്രകൃതില്‍ അലിഞ്ഞു ചേരും. പെട്ടെന്ന് നോക്കുന്നവര്‍ക്ക് വീട് ഉണ്ടെന്ന് തോന്നില്ല. സൂക്ഷമമായി നിരീക്ഷിച്ചാല്‍ മാത്രമേ വീടുകള്‍ കാണാനാകൂ.

അടുത്ത വര്‍ഷത്തോടെ ഈ അദൃശ്യ വീടുകള്‍ വില്‍പ്പനയ്‌ക്കെത്തും. ഏകദേശം 30 ലക്ഷം രൂപയാണ് വീടിന് വില. പ്രകൃതിയെ സ്‌നേഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

പ്രകൃതിയില്‍ നിന്ന് തന്നെ വെളിച്ചം ഉള്ളിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് രൂപ കല്‍പ്പന. അടുക്കള, ബാത്ത്‌റൂം, കിടപ്പുമുറി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് മോഡലുകള്‍ക്ക് ഇതിനോടകം തന്നെ ബുക്കിങ് ലഭിച്ചു കഴിഞ്ഞു.

Leave a Reply